ഇടുക്കി: മുന്‍ എംഎൽഎ എസ് രാജേന്ദ്രനെതിരെ അന്വേഷണവുമായി സിപിഎം. ദേവികുളം എംഎൽഎ എ.രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിലാണ് നടപടി.
ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.വി വര്‍ഗീസും, വി.എന്‍.മോഹനനുമാണ് രണ്ടംഗ അന്വേഷണകമ്മിഷന് അംഗങ്ങള്‍. രാജയെ തോല്‍പ്പിക്കാന്‍ തോട്ടം മേഖലയില്‍ ജാതി അടിസ്ഥാനത്തില്‍ പിളര്‍പ്പിന് ശ്രമിച്ചെന്നും രാജേന്ദ്രനെതിരെ ആക്ഷേപമുണ്ട്.