Home State കരുവന്നൂര്‍ ബാങ്ക് ക്രമക്കേട്; ഭരണസമിതി അംഗങ്ങളെ ഇന്ന് ചോദ്യം ചെയ്യും

കരുവന്നൂര്‍ ബാങ്ക് ക്രമക്കേട്; ഭരണസമിതി അംഗങ്ങളെ ഇന്ന് ചോദ്യം ചെയ്യും

0

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് ക്രമക്കേടില്‍ ഭരണസമിതി അംഗങ്ങളെ ഇന്ന് ചോദ്യം ചെയ്യും. തട്ടിപ്പില്‍ ബാങ്ക് ഭരണ സമിതിക്കും പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നതിൻ്റെ പശ്ചാതലത്തിലാണ് ചോദ്യം ചെയ്യൽ.
തൃശൂര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ രാവിലെ നേരിട്ട് ഹാജരാകാന്‍ മൂന്ന് അംഗങ്ങള്‍ക്ക് അന്വേഷണ സംഘം നിര്‍ദേശം നല്‍കി.

മുന്നൂറ് കോടിയില്‍പ്പരം രൂപയുടെ അഴിമതിയാണ് കരുവന്നൂര്‍ ബാങ്കില്‍ നടന്നത്. എസ് പി സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കോടികളുടെ വായ്പാത്തട്ടിപ്പില്‍ സിപിഎം പ്രതിരോധത്തിലായ പശ്ചാത്തലത്തില്‍ ഇന്ന് തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അടിയന്തര യോഗം ചേരും. ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് യോഗം. തട്ടിപ്പില്‍ ഉള്‍പ്പെട്ട പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെയുള്ള നടപടിയും യോഗം ചര്‍ച്ച ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here