Home State ഇവിടെ പ്രതിഷ്ഠ രണ്ട് ; പച്ചീരി വിഷ്ണുവും, പച്ചരി വിജയനും; മുഖ്യമന്ത്രിയെ ട്രോളി വിടി ബല്‍റാം

ഇവിടെ പ്രതിഷ്ഠ രണ്ട് ; പച്ചീരി വിഷ്ണുവും, പച്ചരി വിജയനും; മുഖ്യമന്ത്രിയെ ട്രോളി വിടി ബല്‍റാം

0

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. കിറ്റിന് മുഖ്യമന്ത്രിക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ക്ഷേത്രത്തിന് മുന്നില്‍ വച്ചിരിക്കുന്ന മുഖ്യമന്ത്രിയുടെ പോസ്റ്ററിനെ ട്രോളിയാണ് വിടി ബല്‍റാം രംഗത്തെത്തിയിരിക്കുന്നത്.

പാലക്കാട് പച്ചീരി വിഷ്ണു ക്ഷേത്രത്തിന് മുമ്പിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള പോസ്റ്റര്‍ വച്ചിരിക്കുന്നത്. ഇതിന്റെ ചിത്രത്തോടൊപ്പം വിടി ബല്‍റാം ഫെയ്‌സ് ബുക്കില്‍ ഇങ്ങിനെ കുറിച്ചു.
‘രണ്ട് പ്രതിഷ്ഠയാണവിടെ. ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണു, രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയന്‍’.

ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞു.-ഇങ്ങിനെയാണ് പോസ്റ്ററിലെ വരികള്‍. ഈ പോസ്റ്റര്‍ സഹിതമാണ് ബല്‍റാം ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.

ബല്‍റാമിന്റെ പോസ്റ്റിനു താഴെ ഇതിനോടകം നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. പലരും ക്ഷേത്രത്തിലെ പുതിയ വഴിപാടുകളായി മുഖ്യമന്ത്രിയുടേയും ഇടത് പാര്‍ട്ടിയുമായി ബന്ധപ്പെട്ട പദങ്ങളും ഒക്കെ ചേര്‍ത്താണ് കമന്റ് ചെയ്തിരിക്കുന്നത്. ഇടതിന് പുതിയ ദൈവമായി എന്ന് പരിഹസിക്കുന്നവരും കുറവല്ല.

LEAVE A REPLY

Please enter your comment!
Please enter your name here