ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണ​ക്ക​ട​ത്ത്; കൂ​ട്ടു​നി​ന്ന മൂ​ന്ന് കസ്റ്റംസ് ഉ​ദ്യോ​ഗ​സ്ഥ​രെ പി​രി​ച്ചു​വി​ട്ടു

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണ​ക്ക​ട​ത്തി​ന് കൂ​ട്ടു​നി​ന്ന മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു​വി​ട്ടു. ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് ക​മ്മീ​ഷ​ണ​ർ സു​മി​ത് കു​മാ​റാ​ണ് മൂ​ന്ന് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത​ത്. സാ​കേ​ന്ദ്ര പ​സ്വാ​ൻ, രോ​ഹി​ത് ശ​ർ​മ, കൃ​ഷ​ൻ കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്.

2019 ഓ​ഗ​സ്റ്റ് 19ന് ​വി​മാ​ന​ത്താ​വ​ളം വ​ഴി ന​ട​ന്ന സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ന​ട​പ​ടി. വി​മാ​ന​ത്താ​വ​ള​ത്തി​ൽ 4.5 കി​ലോ സ്വ​ർ​ണ​വു​മാ​യി മൂ​ന്ന് കാ​രി​യ​ർ​മാ​രെ റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ൻ​സ് പി​ടി​കൂ​ടി​യ​തോ​ടെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്കും പു​റ​ത്തു​വ​ന്ന​ത്.

കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന രാ​ഹു​ൽ പ​ണ്ഡി​റ്റി​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​വ​ർ​ത്തി​ച്ച​താ​യി ഡി​ആ​ർ​ഐ ക​ണ്ടെ​ത്തി​യി​രു​ന്നു.

പി​ടി​യി​ലാ​യ 4.5 കി​ലോ​ഗ്രാം സ്വ​ർ​ണം ഉ​ൾ​പ്പ​ടെ 11 കി​ലോ സ്വ​ർ​ണം ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം ക​ട​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തി​ന് ഒ​ത്താ​ശ ചെ​യ്തു​വെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന രാ​ഹു​ൽ പ​ണ്ഡി​റ്റി​നെ നേ​ര​ത്തെ ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു​വി​ട്ടി​രു​ന്നു.