Home Local News എൺപതുകാരിയെ വഴിയിലുപേക്ഷിക്കാൻ ശ്രമം; ബന്ധുക്കൾക്കെതിരേ പോലീസ് കേസെടുത്തു

എൺപതുകാരിയെ വഴിയിലുപേക്ഷിക്കാൻ ശ്രമം; ബന്ധുക്കൾക്കെതിരേ പോലീസ് കേസെടുത്തു

0

പാലക്കാട്: എൺപതുകാരിയെ വഴിയിലുപേക്ഷിക്കാൻ ശ്രമിച്ച ബന്ധുക്കൾക്കെതിരേ പാലക്കാട് സൗത്ത് പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. എൺപതുകാരിയായ സ്ത്രീയെ വെണ്ണക്കരയിലെ സ്വകാര്യ ആശുപത്രിക്കുസമീപം ഇറക്കിവിടണമെന്നും യാത്രാക്കൂലി ഇവരെ കൂട്ടിക്കൊണ്ടുപോകാൻ വരുന്നവർ തരുമെന്നും പറഞ്ഞ് രണ്ടുപേർ ചേർന്ന് ഓട്ടോറിക്ഷയിൽ കയറ്റിവിടുകയായിരുന്നു.

കുറെനേരം കാത്തു നിന്നിട്ടും ഇവരെ കൊണ്ടുപോകാൻ ആരുമെത്താത്തതിനെത്തുടർന്ന് ഓട്ടോക്കാരൻ പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രായമായ സ്ത്രീയെ വഴിയിലുപേക്ഷിച്ചതിന് ബന്ധുക്കൾക്കെതിരേ പോലീസ് കേസെടുത്തു. തുടർന്ന് വയോധികയെ പോലീസുകാർ വൃദ്ധസദനത്തിലേക്ക് മാറ്റി. എന്നാൽ പിന്നീട് ഇവരുടെ ബന്ധുക്കൾ വന്ന് കൊണ്ടുപോയതായി സൗത്ത് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here