തിരുവനന്തപുരം: എൻസിപി നേതാവിനെതിരായ സ്ത്രീപീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി എകെ ശശീന്ദ്രൻ ഇടപെട്ടുവെന്ന് ആരോപണത്തിൽ വിവാദം. എൻസിപി സംസ്ഥാന നിർവാഹക സമിതിയംഗം ജി പത്മാകരനെതിരെ കൊല്ലത്തെ പ്രാദേശിക എൻസിപി നേതാവിന്റെ മകളുടെ പരാതിയിലാണ് മന്ത്രിയുടെ നിയമവിരുദ്ധ ഇടപെടൽ. എന്നാൽ പീഡന പരാതിയില്‍ അനാവശ്യമായി ഇടപെട്ടിട്ടില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറയുന്നു. പാര്‍ട്ടിക്കാരനെ പറ്റി ആക്ഷേപം കേട്ടപ്പോള്‍ വിളിച്ചതാണ്. പീഡനക്കേസ് ആണെന്നറിഞ്ഞതോടെ താന്‍ പിന്‍മാറിയെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു യുവതി. യുവതിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരൻ കൈയിൽ കടന്നു പിടിച്ചെന്നാണ് പരാതി. അന്നു തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. യുവതിയുടെ പേരിൽ ഫേക്ക് ഐഡിയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളിൽ മോശം പ്രചാരണം നടത്തിയെന്നും പരാതിയുണ്ട്.
യുവതിയുടെ അച്ഛനെയാണ് ശശീന്ദ്രൻ വിളിച്ചത്. കുറച്ചു ദിവസം കഴിഞ്ഞ് താങ്കളെ ഒന്ന് കാണാം. അവിടെ ഒരു വിഷയമുണ്ടല്ലോ പാർട്ടിയിൽ. പ്രയാസമില്ലാത്ത രീതിയിൽ പരിഹരിക്കണമെന്നാണ് ശശീന്ദ്രൻ ആവശ്യപ്പെടുന്നത്. പരാതിക്കാരിയുടെ പിതാവിനെ ഫോണില്‍ വിളിച്ചാണ് മന്ത്രി ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ടത് പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്ന് മന്ത്രി പറയുന്ന ഫോണ്‍ സംഭാഷണമാണ് പുരത്തുവന്നത്.
സംഭാഷണത്തിൻ്റെ ഓഡിയോയും പുറത്ത് വന്നിട്ടുണ്ട്. കുറച്ച് ദിവസമായി അവിടെ പാര്‍ട്ടിയില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് കേള്‍ക്കുന്നു. അത് താങ്കള്‍ ഇടപെട്ട് നല്ല രീതിയില്‍ തീര്‍ക്കണമെന്ന് പരാതിക്കാരിയുടെ പിതാവിനോട് മന്ത്രി ശശീന്ദ്രന്‍ ഫോണില്‍ പറയുന്നു.
സാര്‍ പറയുന്നത് തന്റെ മകളെ ഗംഗാ ഹോട്ടലിന്റെ മുതലാളി പത്മാകരന്‍ കൈയ്ക്ക് കയറി പിടിച്ച കാര്യമാണോ?. അതേ… അതേ… അത് നല്ല രീതിയില്‍ തീര്‍ക്കണം. സാര്‍ അയാള്‍ ഒരു ബിജെപിക്കാരാനാണ്. അത് എങ്ങനെ നല്ലരീതിയില്‍ തീര്‍ക്കണമെന്നാണ് സാര്‍ പറയുന്നതെന്ന് പരാതിക്കാരിയുടെ പിതാവ് ചോദിക്കുമ്പോള്‍ താങ്കള്‍ മുന്‍കൈ എടുത്ത് അത് നല്ല രീതിയില്‍ തീര്‍ക്കണമെന്ന് ശശീന്ദ്രന്‍ ആവര്‍ത്തിക്കുന്നു. മറ്റുകാര്യങ്ങള്‍ നമുക്ക് ഫോണിലൂടെയല്ലാതെ നേരില്‍ പറയാമെന്നും മന്ത്രി പറയുന്ന സംഭാഷണമാണ് പുറത്തുവന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രചാരണ സമയത്ത് യുവതി അതുവഴി പോയ വേളയില്‍ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരന്‍ കൈയില്‍ കടന്നു പിടിച്ചെന്നാണ് പരാതി. ജൂണിൽ പരാതി നൽകിയിട്ടും സംഭവത്തിൽ ഇതുവരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.
പാര്‍ട്ടിയില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് കൊല്ലത്തെ നേതാക്കള്‍ പറഞ്ഞതോടെയാണ് നിയോജക മണ്ഡലം പ്രസിഡന്റിനെ വിളിച്ചതെന്ന് മന്ത്രി ശശി ന്ദ്രൻ പറയുന്നു. വിളിച്ചപ്പോള്‍ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നെ മകളുടെ കൈക്ക് കയറി പിടിച്ച കാര്യമാണ് പറഞ്ഞത്. അത് കേട്ടപ്പോള്‍ നല്ല രീതിയില്‍ അവസാനിപ്പിക്കണമെന്നാണ് താന്‍ പറഞ്ഞത്. പീഡന പരാതിയാണെന്നറിഞ്ഞതോടെ താന്‍ അക്കാര്യത്തില്‍ കുടുതലായി ഒന്നും പറഞ്ഞില്ലെന്നും ശശീന്ദ്രന്‍ അവകാശപ്പെട്ടു.
എന്നാൽ പരാതിയെ കുറിച്ച് മന്ത്രി എകെ ശശീന്ദ്രന് വ്യക്തമായി അറിയാമായിരുന്നെന്ന് പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. പരാതി നല്‍കുന്നതിനും മുന്‍പും പിന്‍പും എന്‍സിപിയിലെ നേതാക്കള്‍ വിളിച്ചിരുന്നു. പരാതി ല്‍കിയിട്ടും മൊഴിയെടുക്കാനോ കേസ് എടുക്കാനോ പൊലീസ് തയ്യാറിയില്ല. ഇക്കാര്യത്തില്‍ മന്ത്രി നേരിട്ട് ഇടപെടണമെങ്കില്‍ കേസിലെ ആരോപിതനമായുള്ള മന്ത്രിയുടെ ബന്ധം വ്യക്തമാകുമെന്നും പരാതിക്കാരി പറഞ്ഞു.