കൊച്ചി: കേസുണ്ടെന്ന കാരണത്താല്‍ ഒരു വ്യക്തിയുടെയും സഞ്ചാര സ്വാതന്ത്ര്യം അനിശ്ചിതമായി തടയാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യവ്യവസ്ഥ റദ്ദാക്കിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ജില്ല വിട്ടു പോവരുതെന്ന വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇബ്രാഹിംകുഞ്ഞ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. അന്വേഷണം പൂര്‍ത്തിയായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെന്നും ഏഴര മാസമായി കോടതി നിര്‍ദേശം പാലിക്കുണ്ടന്നും ഹര്‍ജിയില്‍ ബോധിപ്പിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സമീപിച്ചെങ്കിലും ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. പാലാരിവട്ടം പാലം അഴിമതി കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്.