കൊച്ചി: കേരളത്തില്‍ കൊറോണ വ്യാപനം ഉയര്‍ന്ന് തന്നെ നില്‍ക്കുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ കൂടുതല്‍ നിയന്ത്രണവുമായ കര്‍ണാടക. നിയന്ത്രണങ്ങളുടെ ഭാഗമായി അതിര്‍ത്തിയില്‍ ഏഴ് ചെക്ക്‌പോസ്റ്റുകള്‍ കൂടി കര്‍ണ്ണാടക സ്ഥാപിച്ചു.
നിലിവില്‍ ദേശിയപാത 66 ലെ തലപ്പാടിയിലാണ് പ്രധാന ചെക്ക്‌പോസ്റ്റ്. ഇത് കൂടാതെ മംഗളൂരുവിലെ രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍, അതിര്‍ത്തി പങ്കിടുന്ന കാസര്‍കോട് ജില്ലയിലെ അഞ്ച് റോഡുകളിലും ഇന്നലെ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ചു.
ആരോഗ്യ പ്രവര്‍ത്തകരും, പൊലീസുമടങ്ങുന്ന സംഘം ഈ ചെക്ക്‌പോസ്റ്റുകളില്‍ നിയന്ത്രണത്തിന്റെ ഭാഗമായി തുടരുന്നുണ്ട്. കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിലെങ്കില്‍ ഇവിടെ സൗജന്യമായി പരിശോധന നടത്താവുന്നതാണ്.
കൊറോണ സാഹചര്യം മാറ്റമില്ലാതെ തുടരുന്നതിനാല്‍ നേരത്തെ തന്ന കര്‍ണാടക നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നു. പ്രതിദിനം യാത്ര ചെയ്യുന്ന വ്യാപാരികള്‍, വിദ്യാര്‍ഥികള്‍, ബസ്, ലോറി ജീവനക്കാര്‍ തുടങ്ങിയവര്‍ 16 ദിവസത്തിലൊരിക്കല്‍ ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം. അല്ലാതെ യാത്ര ചെയ്യുന്നവര്‍ 72 മണിക്കൂര്‍ മുന്‍പ് എടുത്ത ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ രേഖകളോ ഹാജാരാക്കിയാല്‍ മാത്രമെ അതിര്‍ത്തി കടക്കാന്‍ കഴിയൂ.