തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട്‌പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുനന്തപുരം പൂന്തുറ, ശാസ്തമംഗലം സ്വദേശികള്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ സിക്ക വൈറസ് ബാധിതരുടെ എണ്ണം 21 ആയി ഉയര്‍ന്നു.
കോയമ്പത്തൂര്‍ , തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബുകളില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. തിങ്കളാഴ്ച മുതലാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സിക്ക വൈറസ് പരിശോധന തുടങ്ങിയത്. ആദ്യ ദിനം 15 സാമ്പിളുകള്‍ പരിശോധിച്ചു. ഇതില്‍ 13 പേരുടെ ഫലം നെഗറ്റീവായി. ബാക്കി രണ്ട് സാമ്പിളുകളില്‍ ഒന്നില്‍ സിക്ക വൈറസും മറ്റൊരു സാമ്പിളില്‍ ഡെങ്കിപ്പനിയും സ്ഥിരീകരിക്കുകയായിരുന്നു.
വീണ്ടും രോഗബാധ റിപ്പോര്‍ട്ട് ചെയ്തതോടെ ജില്ലാ മെഡിക്കല്‍ ഓഫീസറോട് സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യമന്ത്രി പറഞ്ഞു.