ന്യൂഡെൽഹി: മുന്‍ കേന്ദ്രമന്ത്രി പി രംഗരാജന് കുമരമംഗലത്തിന്റെ ഭാര്യ കിറ്റി കുമരമംഗലത്തെ കൊല പെടുത്തിയ സംഭവത്തിൽ മൂന്നാമതൊരാൾ കൂടി പിടിയിൽ. സുരാജ് എന്ന ഡ്രൈവറെയാണ് മധ്യപ്രദേശിൽ നിന്ന് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.
ഇയാളിൽനിന്ന് 50 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ഈ മാസം ആറിനാണ് വസന്ത്വിഹാറിലെ വീട്ടിൽ കിറ്റിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കവർച്ചയ്ക്കിടെ പ്രതികൾ കൊലപാതകം നടത്തുകയായിരുന്നു.
.