Home Nature അറബിക്കടലിലും ന്യൂനമർദം; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും

അറബിക്കടലിലും ന്യൂനമർദം; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും

0

തിരുവനന്തപുരം: അറബിക്കടലിലും ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും.

കേരള തീരത്തിൽ ശക്തമായ കടൽക്ഷോഭമുണ്ടായേക്കും. കടൽപ്രക്ഷുബ്ദമാകാൻ സാധ്യതയുള്ളതിനാൽ 16 ആം തീയതി വരെ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here