ന്യൂഡെല്‍ഹി: രാജ്യത്ത് കൊറോണ കേസുകളിൽ നേരിയ കുറവ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് 37,154 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ചത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ കേസുകളില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊറോണ കേസുകളുടെ എണ്ണം 3,08,74,376 ആയി.
കൊറോണയില്‍ നിന്നും മുക്തി നേടിയവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 39,649 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,00,14,713 ആയി ഉയര്‍ന്നു. 4,50,899 സജീവ കേസുകളാണ് നിലവിലുള്ളത്.
മരണസംഖ്യയിലും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 724 കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൊറോണ മൂലം മരണപ്പെട്ടവരുടെ ആകെ എണ്ണം 4,08,764 ആയി ഉയര്‍ന്നു.
രാജ്യത്ത് ആകെ 37,73,52,501 പേര്‍ കൊറോണ വാക്‌സിന്‍ സ്വീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,35,287 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.
അതേസമയം കേരളത്തിലെ കൊറോണ കേസുകള്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കൂടുതല്‍ കേസുകള്‍ സംഭാവ ചെയ്യുന്നതില്‍ കേരളം തന്നെയാണ് മുന്നില്‍. ആരോഗ്യവകുപ്പ് ഞായറാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 10.48 ആണ്. 12,220 പേര്‍ക്കാണ് പുതിയതായി കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു. രോഗവ്യാപനം കുറഞ്ഞു വന്ന മഹാരാഷ്ട്രയില്‍ നേരിയ വര്‍ധനവ് ഉണ്ടായി. സജീവ കേസുകളില്‍ രണ്ടായിരത്തിന്റെ ഉയര്‍ച്ചയാണ് ഇന്നലെ രേഖപ്പെടുത്തിയത്.