ചെന്നൈ: അണികളെ നിരാശരാക്കി തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച നീണ്ട നാളെത്തെ ആഭ്യൂഹങ്ങള്‍ക്ക് വിരാമം. രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി താരം കൂട്ടായമയായ മക്കള്‍ മന്‍ട്രം പിരിച്ചുവിട്ടു. തന്റെ പേരിലുള്ള കൂട്ടായ്മ സാമൂഹിക പ്രവര്‍ത്തനങ്ങളിലേക്ക് വഴിമാറുമെന്നും രജനികാന്ത് അറിയിച്ചു.
ചെന്നൈയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് മക്കള്‍ മന്‍ട്രം പിരിച്ചുവിടുന്നതായും താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ലെന്നും രജനി വ്യക്തമാക്കിയത്. ഒരു രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കാനും രാഷ്ട്രീയത്തില്‍ സജീവമായി നിലനില്‍ക്കാനും ആഗ്രഹിച്ചിരുന്നു. എന്നാല്‍ സമയവും സാഹചര്യവും അതിന് പറ്റിയതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇനിയുള്ള കാലങ്ങളില്‍ രാഷ്ട്രീയത്തില്‍ എത്താനുള്ള താല്‍പ്പര്യവും എനിക്കില്ല. അതിനാനാലാണ് ഈ തീരുമാനമെന്നും രജനികാന്ത് പറഞ്ഞു.
തന്റെ പേരിലുള്ള കൂ്ട്ടായ്മ ഇനി മുതല്‍ രജനി രസികര്‍ നര്‍പണി മന്‍ട്രം എന്ന പേരില്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയത്തില്‍ എത്തുമെന്നും പാര്‍ട്ടി പ്രഖ്യാപിക്കുമെന്നുമായിരുന്നു ആദ്യം രജനികാന്തിന്റെ നിലപാട്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സ ആവശ്യമായി വന്ന സാഹചര്യത്തില്‍ തീരുമാനം മാറ്റുകയായിരുന്നു. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച നിലപാടിലെ മാറ്റം അദ്ദേഹത്തിന്റെ ആരാധകര്‍ക്കിടയില്‍ കനത്ത പ്രതിഷേധത്തിന് കാരണാമായിട്ടുണ്ട്.
ആരാധകര്‍ക്കിടയില്‍ പ്രതിഷേധമുണ്ടെങ്കിലും തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന പ്രഖ്യാപനത്തിന് പിന്നാലെ മക്കള്‍ മന്‍ട്രം കൂട്ടായ്മയില്‍ നിന്നുള്ളവര്‍ മറ്റ് പാര്‍ട്ടികളിലേക്ക് പോയ സാഹചര്യമുണ്ടായിരുന്നു. പൊതുസമൂഹത്തില്‍ നിന്ന് മുന്‍പ് ലഭ്യമായിരുന്ന പിന്തുണ ഇല്ലാതാകുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കൂടിയാണ് കൂടിയാണ് രജനിയുടെ പുതിയ തീരുമാനം ഉണ്ടായത്.
അതേസമയം, മക്കള്‍ മന്‍ട്രത്തിലെ സെക്രട്ടറിമാര്‍, അസോസിയേറ്റുകള്‍, ഡെപ്യൂട്ടി സെക്രട്ടറിമാര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ചുമതലകളില്‍ തുടരുമെന്ന് അദ്ദേഹം അറിയിച്ചു. വൃക്കമാറ്റ ശസ്ത്രക്രിയ്ക്ക് വിധേയനായ രജനി കൃത്യമായ ഇടവേളകളില്‍ ചികിത്സ തേടുന്നുണ്ട്.