ന്യൂഡെല്‍ഹി: കൊറോണ വ്യാപനത്തെ തുടർന്ന് മാറ്റിവച്ച ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് സെപ്റ്റംബര്‍ 12ന്. നാളെ വൈകീട്ട് അഞ്ചുമുതല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ദേശീയ ടെസ്റ്റിംഗ് ഏജന്‍സി വഴിയാണ് അപേക്ഷിക്കേണ്ടത്. കൊറോണ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പരീക്ഷ.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഓഗസ്റ്റ് ഒന്നിന് നടത്താന്‍ നിശ്ചയിച്ചിരുന്ന നീറ്റ് പരീക്ഷയാണ് സെപ്റ്റംബറിലേക്ക് മാറ്റിവെച്ചത്. കൊറോണ രണ്ടാം തരംഗത്തെ തുടര്‍ന്നാണ് നീറ്റ് പരീക്ഷ ഓഗസ്റ്റിലേക്ക് ആദ്യം മാ്റ്റിവെച്ചത്. തുടര്‍ന്നാണ് സെപ്റ്റംബര്‍ 12ന് പരീക്ഷ നടത്താനാണ് തീരുമാനിച്ചത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് നീറ്റ് പരീക്ഷ മാറ്റിവെയ്ക്കുകയായിരുന്നു.