വാഷിംഗ്ടൺ: അതിശക്തമായ സൗരക്കാറ്റ് നാളെ ഭൂമിയിലേക്ക് എത്തുമെന്ന് മുന്നറിയിപ്പ്. മണിക്കൂറില്‍ 1.6 മില്യണ്‍ കിലോമീറ്റര്‍ വേഗതയില്‍ നീങ്ങുന്ന സൗരക്കാറ്റ് നാളെ ഭൂമിയിലെത്തുമെന്നാണ് സൂചന. സൂര്യനിലെ കൊറോണല്‍ മാസ് ഇജക്ഷന്‍ (സിഎംഇ) പ്രതിഭാസം മൂലമാണ് സൗരക്കാറ്റ് സംഭവിക്കുന്നത്.
ജിപിഎസ് ഗതിനിര്‍ണയം, മൊബൈല്‍ ഫോണ്‍ സിഗ്നലുകള്‍, സാറ്റലൈറ്റ് ടിവി എന്നിവ തകരാറിലാകാനും സാധ്യതയുണ്ടെന്ന് സ്പെയ്സ്‌വെതർ വെബ്സൈറ്റില്‍ പറയുന്നു. വലിയ തോതില്‍ ഊര്‍ജ്ജ പ്രവാഹം ഉണ്ടാകുന്നതോടെ ഭൂമിയുടെ ഉപരിതലത്തില്‍ കൊടും ചൂട് അനുഭവപ്പെടുകയും സാറ്റ്‌ലൈറ്റുകളുടെ പ്രവര്‍ത്തനത്തെ നേരിട്ട് ബാധിക്കുകയും ചെയ്തേക്കാം.