Home Local News ഷറാറ ഷറഫുദ്ദീനെ രക്ഷിക്കാൻ ശ്രമം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി ഷറഫുദ്ദീന് ലൈംഗിക ശേഷിയില്ലെന്ന് വൈദ്യപരിശോധന റിപോര്‍ട്ട്

ഷറാറ ഷറഫുദ്ദീനെ രക്ഷിക്കാൻ ശ്രമം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി ഷറഫുദ്ദീന് ലൈംഗിക ശേഷിയില്ലെന്ന് വൈദ്യപരിശോധന റിപോര്‍ട്ട്

0

കണ്ണൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഷറാറ ഷറഫുദ്ദീന് ലൈംഗിക ശേഷിയില്ലെന്ന് വൈദ്യപരിശോധന റിപോര്‍ട്ട്. പോലീസിന് നൽകിയ വൈദ്യപരിശോധനയിലാണ് ലൈംഗിക ശേഷിയില്ലെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. റിപ്പോർട്ടിന് എതിരെ പ്രോസിക്യൂഷൻ അഭിഭാഷകർ നടപടി ആരംഭിച്ചു. പ്രതിയെ രക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നതായി നേരത്തേ ആക്ഷേപം ഉയർന്നിരുന്നു.

കഴിഞ്ഞ മാസം 28 നാണ് ഷറഫുദ്ദീനെ പീഡനക്കേസിൽ അറസ്റ്റ് ചെയ്തത്. മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ അമ്മയുടെ സഹോദരിയും ഭർത്താവും ചേർന്ന് വ്യവസായിയുടെ അടുത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇവിടെ നിന്ന് ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

വീട്ടിൽ തിരിച്ചെത്തിയ കുട്ടി അമ്മയോട് വിവരം പറഞ്ഞു. തുടർന്ന് പോലീസ് സ്റ്റേഷനിൽ ഇവർ പരാതി നൽകുകയായിരുന്നു. പ്രതിയെ രക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നതായി നേരത്തേ ആക്ഷേപം ഉയർന്നിരുന്നു. അറസ്റ്റിലായ പ്രതിക്ക് വിഐപി ചികിത്സ ലഭ്യമായത് വിവാദമായതിന് പിന്നാലെ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ യാണ് ഷറഫുദ്ദീനെ രക്ഷിക്കാൻ ആസൂത്രിത നീക്കമെന്ന് ആക്ഷേപമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here