തൃശൂർ:വിപണിയിൽ 30 കോടി രൂപ വിലവരുന്ന തിമിംഗല ഛർദ്ദി പിടികൂടി. തൃശൂർ ചേറ്റുവയിലാണ് സംഭവം. പിടിച്ചെടുത്ത ആംബർ ഗ്രിസിന് 18 കിലോയോളം ഭാരമുണ്ട്.
ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ വനം വിജിലൻസ് പിടികൂടി. വാടാനപ്പള്ളി സ്വദേശി റഫീഖ്, പാലൂർ സ്വദേശി ഫൈസൽ, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്.
സുഗന്ധ ലേപന വിപണിയിൽ വൻ വിലയുള്ള ആംബർ ഗ്രിസ് ഇതാദ്യമായാണ് കേരളത്തിൽ പിടികൂടുന്നത്.