അഗതി മന്ദിരത്തിൽ ഭക്ഷ്യവിഷബാധ; അന്തേവാസി മരിച്ചു; നാല്​ പേർ ആശുപത്രിയിൽ

ക​ണ്ണൂ​ര്‍: അ​ഗ​തി​മ​ന്ദി​ര​ത്തി​ല്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് ഒ​രാ​ള്‍ മ​രി​ച്ചു. അ​ന്തേ​വാ​സി​യാ​യ പീ​താം​ബ​ര​നാ​ണ് മ​രി​ച്ച​ത്. നാ​ലു​പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. നേരത്തെ കൊറോണ ബാധിച്ച്‌ രോഗ മുക്​തനായിരുന്നു പീതാബംരൻ. പീതാംബരനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

അബ്ദുൾ സലാം ( 75), റഫീഖ് (37), ഗബ്രിയേൽ (56), പ്രകാശൻ (52) എന്നിവരെ കണ്ണൂർ ശ്രീ ചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ല്‍ നി​ന്നാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​യ​ത്. ഒ​രേ മു​റി​യി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. പ​രി​ശോ​ധ​ന​യി​ല്‍ ഒ​രാ​ള്‍​ക്ക് കൊറോണ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ ദൂ​രൂ​ഹ​ത​യു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്നു.

നി​ര​വ​ധി അ​ന്തേ​വാ​സി​ക​ള്‍ താ​മ​സി​ക്കു​ന്ന അ​ഗ​തി മ​ന്ദി​ര​ത്തി​ലെ മ​റ്റാ​ര്‍​ക്കും ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റി​ട്ടി​ല്ല. ഒ​രു മു​റി​യി​ല്‍ താ​മ​സി​ച്ച ആ​ളു​ക​ൾ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. ഭ​ക്ഷ​ണ​ത്തി​ൽ മു​റി​യി​ലെ ആ​രെ​ങ്കി​ലും ഒ​രാ​ള്‍ വി​ഷം ക​ല​ര്‍​ത്തി​യ​താ​വാ​മെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.