തിരുവനന്തപുരം : ഇന്ധന വില വീണ്ടും വർധിപ്പിച്ചിട്ടും പ്രതിഷേധങ്ങൾ കൊണ്ട് ഫലമില്ലാതെ ആയതോടെ ഉപയോക്താക്കൾ നിസ്സാഹായവസ്ഥയിൽ. സംസ്ഥാനത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന് തിരുവനന്തപുരത്ത് 102 രൂപ 54 പൈസയായി. ഡീസല്‍ ലിറ്ററിന് 96 രൂപ 21 പൈസയായി ഉയര്‍ന്നു.
കൊച്ചിയില്‍ പെട്രോള്‍ 100 രൂപ 77പൈസയും ഡീസലിന് 94 രൂപ 55 പൈസയുമാണ്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 101 രൂപ 03 പൈസയായി. ഡീസല്‍ വില 94 രൂപ 81 പൈസയുമായും വര്‍ധിച്ചു.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം കഴിഞ്ഞതിന് പിന്നാലെയാണ് ഇന്ധനവില ദിനംപ്രതി വർധിക്കാൻ തുടങ്ങിയത്. ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും പെട്രോളിനും ഡീസലിനും 100 രൂപ കടന്നു.