തിരുവനന്തപുരം: ഭര്‍തൃ വീട്ടില്‍ കുഴഞ്ഞു വീണനിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ എന്തെങ്കിലും പറയാനാകൂവെന്ന് കാഞ്ഞിരംകുളം പൊലീസ് പറഞ്ഞു. കാഞ്ഞിരംകുളം ചാണി കരുമരക്കാല വീട്ടില്‍ ഷിബുവിൻ്റെ ഭാര്യ റാണി (27)യാണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയ റാണിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന് ആര്.ഡി.ഒയുടെ സാന്നിധ്യത്തില്‍ മൃതദേഹ പരിശോധന നടത്തി.
പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. അഞ്ചുവര്‍ഷം മുൻപാണ് ഷിബുവിൻ്റെ റാണിയുടെയും വിവാഹം നടന്നത്. ഇവര്‍ക്ക് രണ്ടരവയസ്സുള്ള മകനുണ്ട്. കൈവന്‍വിള പെരുന്താന്നിയില്‍ വസന്ത-ശശി ദമ്പതികളുടെ മകളാണ്.