തൊടുപുഴ: കരിമണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയിൽ 3 കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിൽ പിടികൂടി. ഒഡീഷ സ്വദേശിയായ മോഹനൻ പിടിയിലായി. തൊടുപുഴ എസ്.പിക്ക് കീഴിലുള്ള ഡാൻസാഫ് ഉദ്യോഗസ്ഥരാണ് മയക്കുമരുന്ന് പിടികൂടിയത്. ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തേ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
ഒഡീഷയിൽ നിന്നും ടൂറിസ്റ്റ് ബസിലാണ് ഹാഷിഷ് കടത്തിയത്. രണ്ട് കിലോ ഹാഷിഷ് ഓയിലിണ് ഇയാളിൽ നിന്ന് പിടികൂടിയത്. പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ രീതിയിലായിരുന്നു ഹാഷിഷ് കണ്ടെത്തിയത്. കരിമണ്ണൂർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘവും ഡാൻസാഫ് ഉദ്യോഗസ്ഥരും സംയുക്തമായാണ് ഇയാളെ പിടികൂടിയത്.
തൊടുപുഴ ഇടുക്കി മേഖലകളിൽ വിൽപ്പന നടത്തുന്നതിനാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചത്. ഇതിനു മുമ്പും ഇയാൾ മയക്കുമരുന്ന് കടത്തിയതായാണ് വിവരം. ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നതും നർകോർട്ടിക് സെൽ ഡി.വൈ.എസ്.പി എ ജി ലാൽ നേതൃത്വം നൽകുന്ന ഡാൻസഫ് ടീമും (ഡിസ്ട്രിക് ആന്റി നഴ്ക്കോർട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് ) കരിമണ്ണൂർ സ്റ്റേഷൻ എസ്.എച്ച്.ഒ സുമേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തിയത്.