ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ൽ 100 മീ​റ്റ​ർ ബാ​ക്സ്ട്രോ​ക്ക് വി​ഭാ​ഗ​ത്തി​ൽ യോ​ഗ്യ​ത നേ​ടി ഇ​ന്ത്യയുടെ മാന പ​ട്ടേ​ൽ

ന്യൂ​ഡെൽ​ഹി: ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ​ക്കാ​യി 100 മീ​റ്റ​ർ ബാ​ക്സ്ട്രോ​ക്ക് വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ യോ​ഗ്യ​ത നേ​ടി മാന പ​ട്ടേ​ൽ. യൂ​ണി​വേ​ഴ്‌​സി​റ്റി ക്വാ​ട്ട​യി​ലൂ​ടെ​യാ​ണ് താ​രം ഒ​ളി​മ്പി​ക് യോ​ഗ്യ​ത നേ​ടി​യ​തെ​ന്നു ഇ​ന്ത്യ​ൻ സ്വി​മ്മിംഗ് അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു. 21 കാ​രി​യാ​യ മാന പ​ട്ടേ​ൽ ഗു​ജ​റാ​ത്തി​ൽ നി​ന്നു​ള്ള നീ​ന്ത​ൽ താ​ര​മാ​ണ്.

ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ന് യോ​ഗ്യ​ത നേ​ടു​ന്ന ആ​ദ്യ​ത്തെ വ​നി​താ നീ​ന്ത​ൽ താ​ര​മാ​ണ് മാന പ​ട്ടേ​ൽ. മൂ​ന്നാ​മ​ത്തെ ഇ​ന്ത്യ​ൻ നീ​ന്ത​ൽ താ​ര​വും. നേ​ര​ത്തെ മ​ല​യാ​ളി നീ​ന്ത​ൽ താ​രം സാ​ജ​ൻ പ്ര​കാ​ശ് 200 മീ​റ്റ​ർ ബ​ട്ട​ർ ഫ്ലെ ​വി​ഭാ​ഗ​ത്തി​ലും ശ്രീ​ഹ​രി ന​ട​രാ​ജ് 100 മീ​റ്റ​ർ ബാ​ക്സ്ട്രോ​ക്ക് വി​ഭാ​ഗ​ത്തി​ലും ഒ​ളി​മ്പി​ക് യോ​ഗ്യ​ത നേ​ടി​യി​രു​ന്നു.