Home State കരിപ്പൂർ വിമാനത്താവളം വഴി എത്തിച്ച സ്വർണം കവരാൻ ആസൂത്രണം; അഞ്ച് പേർ കൂടി അറസ്റ്റിൽ

കരിപ്പൂർ വിമാനത്താവളം വഴി എത്തിച്ച സ്വർണം കവരാൻ ആസൂത്രണം; അഞ്ച് പേർ കൂടി അറസ്റ്റിൽ

0

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി എത്തിച്ച സ്വർണം കവരാൻ ആസൂത്രണം ചെയ്ത സംഭവത്തിൽ അഞ്ച് പേർ കൂടി അറസ്റ്റിൽ. കൊടുവള്ളി സംഘത്തോടൊപ്പം എത്തിയ മുഹമ്മദ് ഹാഫിസ്, മുഹമ്മദ് ഫാസിൽ, ഷംസുദ്ദീൻ, മുഹമ്മദ് ബഷീർ, റിയാസ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 16 ആയി.

കഴിഞ്ഞ ദിവസം മുഖ്യ സൂത്രധാരനായ സൂഫിയാൻ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ച് പേർ കൂടി പിടിയിലാകുന്നത്. സ്വർണം കവരാൻ ഇവർ കരിപ്പൂരിൽ എത്തിയിരുന്നു. സൂഫിയാനുമായി നേരിട്ടു ബന്ധമുള്ള ആളാണ് റിയാസ് എന്നാണ് പോലീസ് അറിയിക്കുന്നത്. ഇവരുടെ സംഘത്തിൽപ്പെട്ട മൂന്ന് പേർക്കായുള്ള അന്വേഷണം തുടരുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here