Home World ദക്ഷിണേഷ്യന്‍ വംശജയ്ക്ക് അംഗീകാരം; ശാലിന ഡി കുമാർ മിഷിഗണിൽ ഫെഡറല്‍ ജഡ്ജി

ദക്ഷിണേഷ്യന്‍ വംശജയ്ക്ക് അംഗീകാരം; ശാലിന ഡി കുമാർ മിഷിഗണിൽ ഫെഡറല്‍ ജഡ്ജി

0

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഈസ്റ്റ് മിഷിഗണ്‍ പ്രദേശത്തെ ഫെഡറല്‍ ജഡ്ജിയായി ശാലിന ഡി കുമാറിനെ പ്രസിഡന്റ് ജോ ബൈഡന്‍ നിയമിച്ചു. ആദ്യമായാണ് ഒരു ദക്ഷിണേഷ്യന്‍ വംശജ മിഷിഗണിലെ ഫെഡറല്‍ ജഡ്ജിയായി നിയമിതയാകുന്നത്. 2007 മുതല്‍ ഓക്ക്ലാന്‍ഡ് കൗണ്ടിയില്‍ ചീഫ് ജഡ്ജ് ആയി പ്രവര്‍ത്തിക്കുകയായിരുന്നു ശാലിന.

2018ല്‍ മിഷിഗണ്‍ സുപ്രീം കോടതിക്കു കീഴിലുള്ള സ‌ര്‍ക്ക്യൂട്ട് കോടതിയിലെ ചീഫ് ജഡ്ജ് ആയി നിയമിതയായിരുന്നു. മിഷിഗണ്‍ ചീഫ് ജഡ്ജ് ആയി പ്രവര്‍ത്തിക്കുന്നതിനു പുറമേ സിവില്‍ ക്രിമിനല്‍ കേസുകളും ശാലിന കൈകാര്യം ചെയ്യുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

ഇതിനു മുമ്പ് അഡള്‍ട്ട് ട്രീറ്റ്മെന്റ് കോടതി, ഓക്ക്ലാന്‍ഡ് കൗണ്ടി ക്രിമിനല്‍ അസൈന്‍മെന്റ് കമ്മിറ്റിയുടെ ചെയര്‍പേഴ്സണ്‍, ഓക്ക്ലാന്‍ഡ് ബാര്‍ അസേസിയേഷന്റെ സര്‍ക്ക്യൂട്ട് കോടതി അംഗം, മിഷിഗണ്‍ സ്റ്റേറ്റ് കോടതി അംഗം എന്നീ നിലകളില്‍ ശാലിന പ്രവര്‍ത്തിച്ചിട്ടുണ്ട്.

1993ല്‍ മിഷിഗണ്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദവും 1996ല്‍ ഡെട്രോയിട്ട് മേഴ്സി ലാ സ്കൂളില്‍ നിന്ന് നിയമബിരുദവും നേടിയ ശാലിന, അമേരിക്കയിലെ തന്നെ ഏതാനും മികച്ച വക്കീല്‍ ഓഫീസുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here