Home Local News വളർത്തു നായയെ ചൂണ്ടയിൽ കോർത്ത് വള്ളത്തിൽ കെട്ടിയിട്ട് അടിച്ചു കൊന്നു; മൂന്ന് പേർക്കെതിരെ കേസ്

വളർത്തു നായയെ ചൂണ്ടയിൽ കോർത്ത് വള്ളത്തിൽ കെട്ടിയിട്ട് അടിച്ചു കൊന്നു; മൂന്ന് പേർക്കെതിരെ കേസ്

0

തിരുവനന്തപുരം: വിഴിഞ്ഞം അടിമലത്തുറയിൽ വളർത്തുനായയെ ചൂണ്ടയിൽ കോർത്ത് വള്ളത്തിൽ കെട്ടിയിട്ട് അടിച്ചു കൊന്നു ശേഷം ജ‌ഡം കടലിലെറിഞ്ഞു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടു പേർ ഉൾപ്പടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു.

അടിമലത്തുറ സ്വദേശി ക്രിസ്തുരാജിന്റെ ലാബ്രഡോർ ഇനത്തിൽപെട്ട ബ്രൂണോ എന്ന നായയെയാണ് നാട്ടുകാരായ 3 പേർ ചേർന്നു ക്രൂരമായി തല്ലിക്കൊന്നത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.

പതിവ് പോലെ കടപ്പുറത്തു കളിക്കാൻ പോയ ബ്രൂണോ എന്ന നായ കളിച്ചു കഴിഞ്ഞ് വള്ളത്തിന്റെ അടിയിൽ വിശ്രമിക്കവെയാ ആക്രമണം നടന്നത് എന്നാണ് വിവരം. വലിയ തടിയുമായി യുവാവ് ബ്രൂണോയെ അടിച്ചു കൊല്ലുന്നതും ഇത് വീഡിയോയിൽ മറ്റൊരു യുവാവ് പകർത്തുകയുമായിരുന്നു.

സംഭവം കണ്ട് സമീപത്ത് ആളുകൾ ഉള്ളതും എന്തിനാണ് അതിനെ കൊല്ലുന്നത് എന്ന ചോദിക്കുന്നതും വിഡിയോയിൽ കാണാം.കൊന്നതിന് ശേഷം പട്ടിയുടെ ജഡം കടലിൽ എറിയുകയായിരുന്നു. നായയുടെ ഉടമ ക്രിസ്തുരാജ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here