Home Uncategorized മൊബൈലിനു റേഞ്ച് കിട്ടാനായി മരത്തില്‍ കയറിയ പതിനഞ്ചുകാരന്‍ ഇടിമിന്നലേറ്റു മരിച്ചു

മൊബൈലിനു റേഞ്ച് കിട്ടാനായി മരത്തില്‍ കയറിയ പതിനഞ്ചുകാരന്‍ ഇടിമിന്നലേറ്റു മരിച്ചു

0

പാല്‍ഘര്‍ : മൊബൈല്‍ ഫോണിനു റേഞ്ച് കിട്ടാനായി മരത്തില്‍ കയറിയ പതിനഞ്ചുകാരന്‍ ഇടിമിന്നലേറ്റു മരിച്ചു. കൂടെയുണ്ടായിരുന്ന പരുക്കേറ്റ മൂന്നു പേരെ ആശുപ്രത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.

ദഹനുവിലെ മന്‍കര്‍പാദയില്‍ കാലി മേയ്ക്കാന്‍ പോയവരാണ് അപകടത്തില്‍ പെട്ടത്. മൊബൈലിനു റേഞ്ച് കിട്ടാതായതോടെ ഇവര്‍ മരത്തില്‍ കയറുകയായിരുന്നു.

മേഖലയില്‍ രണ്ടു ദിവസമായി ശക്തമായ മഴയും ഇടിമിന്നലുമുണ്ട്. ഇതു വകവയ്ക്കാതെ കുട്ടികള്‍ മരത്തില്‍ കയറിയെന്നാണ് കരുതുന്നതെന്ന് തഹസില്‍ദാര്‍ രാഹുല്‍ സാരംഗ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here