Home National ഡെൽഹി എയിംസിൽ വീണ്ടും തീപിടുത്തം

ഡെൽഹി എയിംസിൽ വീണ്ടും തീപിടുത്തം

0

ന്യൂഡെൽഹി: ഡെൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ(എയിംസ്) വീണ്ടും തീപിടുത്തം. അത്യാഹിത വിഭാഗത്തോട് ചേർന്നായിരുന്നു അപകടം. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ആശുപത്രിയിലെ സ്റ്റോർ റൂമിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. രാവിലെ അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്.

തീപിടുത്തമുണ്ടാവാനുള്ള കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം
ഈ മാസം ഇത് രണ്ടാം തവണയാണ് എയിംസിൽ തീ പിടുത്തമുണ്ടാവുന്നത്. ആശുപത്രിയിലെ കൺവെർജൻസ് ബ്ലോക്കിലെ ഒൻപതാമത്തെ നിലയിൽ നേരത്തെ തീപിടുത്തമുണ്ടായിരുന്നു. 22 യൂണിറ്റ് അഗ്നിശമന സേനാ സംഘം എത്തിയാണ് അന്ന് തീ നിയന്ത്രണ വിധേയമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here