ന്യൂഡെൽഹി: ഇന്ത്യയിൽ കൊറോണ കേസുകളിൽ നേരിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,040 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 57,944 പേർ രോഗമുക്തി നേടി. തോടെ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5.86 ലക്ഷമായി കുറഞ്ഞു.
96.75 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1248 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ മഹാമാരി ബാധിച്ച് ജീവൻ നഷ്ടമായവരുടെ ആകെ എണ്ണം 3.95 ലക്ഷമായി ഉയർന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു.