Home State പ്രതിഷേധങ്ങൾക്ക് വിലയില്ല; ഇന്ധനവില വീണ്ടും വർധിപ്പിച്ചു

പ്രതിഷേധങ്ങൾക്ക് വിലയില്ല; ഇന്ധനവില വീണ്ടും വർധിപ്പിച്ചു

0

കൊച്ചി: പ്രതിഷേധങ്ങൾ വിലക്കെടുക്കാതെ ഇന്ധനവില വീണ്ടും വർധിപ്പിച്ചു. രാജ്യത്ത് ഈ മാസം 26 ദിവസത്തിനിടെ ഇന്ധന വില വർധിച്ചത് 14 തവണ. പെട്രോളിനും 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്.

ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 98 രൂപ 21 പൈസയായി. ഒരു ലിറ്റർ ഡീസലിന് ഇന്ന് 94 രൂപ 42 പൈസയായി. തിരുവനന്തപുരത്ത് പെട്രോൾ വില 99 രൂപ 50 പൈസ പിന്നിട്ടു.

സംസ്ഥാനത്തെ വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസം തന്നെ ഇന്ധനവില നൂറ് രൂപ കടന്നിരുന്നു. ഇടുക്കിയിലെ പൂപ്പാറ, രാജാകുമാരി, തടിയമ്പാട്, ആനച്ചാൽ എന്നിവടങ്ങളിലാണ് പെട്രോൾ വില നൂറ് കടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here