Home State വനിതാ കമ്മീഷന്റെ വിശ്വാസ്യത എംസി ജോസഫൈന്‍ തകര്‍ത്തു ; വിഷയം പാര്‍ട്ടിയും സര്‍ക്കാരും ഗൗരവമായി കാണണം: വി ഡി സതീശന്‍

വനിതാ കമ്മീഷന്റെ വിശ്വാസ്യത എംസി ജോസഫൈന്‍ തകര്‍ത്തു ; വിഷയം പാര്‍ട്ടിയും സര്‍ക്കാരും ഗൗരവമായി കാണണം: വി ഡി സതീശന്‍

0

കൊല്ലം: സ്ത്രീകള്‍ക്ക് ആശ്വാസവും കരുത്തുമാകേണ്ട വനിതാ കമ്മീഷന്റെ വിശ്വാസ്യത അധ്യക്ഷ എം സി ജോസഫൈന്‍ തകര്‍ത്തുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജോസഫൈനോട് ദേഷ്യമല്ല സഹതാപമാണുള്ളതെന്നും വി ഡി സതീഷന്‍ പറഞ്ഞു.

വിഷയത്തെ ജോസഫൈന്റെ പാര്‍ട്ടിയും സര്‍ക്കാരും ഗൗരവമായി കാണണം. സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ധൈര്യം പകരേണ്ട സംവിധാനമാണ് വനിതാ കമ്മീഷന്‍. എന്നാല്‍ കമ്മീഷന്‍ അധ്യക്ഷയുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം അത്ഭുതപ്പെടുത്തി. സീനിയറായ ഒരു പൊതുപ്രവര്‍ത്തകയ്ക്ക് എങ്ങിനെയാണ് ഇങ്ങിനെ പെരുമാറാന്‍ കഴിയുന്നതെന്നും വിഡി സതീശന്‍ ചോദിച്ചു.

ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് മരിച്ച വിസ്മയുടെ നിലമേലിലെ വീട് സന്ദര്‍ശിച്ച് മടങ്ങവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ജോസഫൈനെ വ്യക്തിപരമായി അധിക്ഷേപിച്ചതല്ലന്ന് വ്യക്തമാക്കിയ വി ഡി സതീശന്‍ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ അത്മഹത്യയല്ല അവസാന വഴിയെന്ന് തിരിച്ചറിഞ്ഞ് പെണ്‍കുട്ടികള്‍ കൂടുതല്‍ കരുത്തരാകണമെന്നും കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here