ന്യൂഡെൽഹി: ഇസ്രായേല്‍ ഏംബസിക്ക് സമീപം സ്ഫോടന വസ്തുക്കള്‍ സ്ഥാപച്ചവരെന്ന് സംശയിക്കുന്ന നാല് പേര് അറസ്റ്റില്‍. നസീര്‍ ഹുസൈന്, സുല്‍ഫിക്കര്‍ അലി വാസീര്‍, അയാസ് ഹുസൈന്, മുസാമില്‍ ഹുസൈന് എന്നിവരാണ് പിടിയിലായത്.ജനുവരി 29നാണ് ഡെല്‍ഹിയിലെ ഇസ്രായല്‍ ഏംബസിക്ക് സമീപം സ്ഫോടനമുണ്ടായത്.
ജമ്മു കാഷ്മീര്‍ സ്വദേശികളായ ഇവരെ കാര്‍ഗിലില്‍ നിന്നുമാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഡെല്‍ഹിയിലെത്തിച്ച ഇവരെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുകയാണ്. സ്ഫോടന സമയം ഇവര്‍ നാലു പേരും ഡെല്ഹിയിലുണ്ടായിരുന്നതായും ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നതായും അന്വഷണ സംഘം കണ്ടെത്തി.
നേരത്തെ, ഏബംസിക്ക് സമീപത്ത് സ്ഫോടന വസ്തുക്കള്‍ സ്ഥാപിച്ചവരെന്ന് സംശയിക്കുന്നവരുടെ രണ്ടു പേരുടെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ പുറത്തു വിട്ടിരുന്നു.