Home Local News കൊല്ലത്ത് യുവതി മരിച്ച നിലയിൽ കണ്ടെത്തി; സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമെന്ന് ബന്ധുക്കൾ

കൊല്ലത്ത് യുവതി മരിച്ച നിലയിൽ കണ്ടെത്തി; സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമെന്ന് ബന്ധുക്കൾ

0

കൊല്ലം: യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നിലമേൽ കൈതോട് സ്വദേശി വിസ്മയ(24) ആണ് മരിച്ചത്. ഭർത്താവ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരൺ കുമാറിന്റെ ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്തനടയിലെ വീട്ടിൽ പുലർച്ചെയാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മരണത്തിന് മുൻപ് യുവതിയ്ക്ക് ക്രൂര മർദ്ദനമേറ്റിരുന്നു. ഇതിന്റെ ചിത്രങ്ങൾ വിസ്മയ ബന്ധുക്കൾക്ക് വാട്സാപ്പിൽ അയച്ചുകൊടുത്തിരുന്നു. ഇതിനുപിന്നാലെ വീട്ടുകാർ അറിഞ്ഞത് മരണവാർത്തയാണ്. വിസ്മയയുടെ മരണം സ്ത്രീധന പീഡനത്തെത്തുടർന്നുള്ള കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചു.

ബന്ധുക്കൾ സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ മകളുടെ മൃതദേഹം വീട്ടിൽ നിന്നും മാറ്റിയിരുന്നെന്നും മാതാപിതാക്കൾ പറയുന്നു. 2020 മാർച്ചിലായിരുന്നു വിസ്മയയുടെയും കിരൺ കുമാറിൻ്റെയും വിവാഹം.

ബന്ധുക്കളുടെ പരാതിയെക്കുറിച്ച്‌ ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി മനോജ് അന്വേഷിക്കും. സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കമ്മിഷൻ കൊല്ലം റൂറൽ എസ്പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here