Home Entertainment വിവാഹമോചിതരായി ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും വിവാഹിതരാകാൻ രഞ്ജിത്തും പ്രിയ രാമനും

വിവാഹമോചിതരായി ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും വിവാഹിതരാകാൻ രഞ്ജിത്തും പ്രിയ രാമനും

0

ചെന്നൈ: സെബ്രറ്റികളുടെ വിവാഹവും വിവാഹ മോചനവും മാധ്യമങ്ങൾ ആഘോഷിക്കാറുണ്ട്. എന്നാൽ ഇപ്പോൾ വിവാഹമോചിതരായവർ വീണ്ടും വിവാഹ ജീവിതത്തിലേക്ക് കടന്ന് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുക്കുന്നത്. വിവാഹമോചിതരായി ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നുചേരാൻ തീരുമാനിച്ചിരിക്കുകയാണ് നടൻ രഞ്ജിത്തും നടി പ്രിയ രാമനുമാണ്.

സമൂഹമാധ്യമത്തിൽ രഞ്ജിത്ത് പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് ഇത്തരത്തിൽ വാർത്ത പ്രചരിക്കാനുള്ള കാരണം. 22ാം വിവാഹ വാർഷികദിനത്തിലാണ് വീണ്ടും ഒന്നിച്ചു ജീവിക്കുന്നുവെന്ന് ഇവർ വെളിപ്പെടുത്തിയത്. തന്റെ ഭർത്താവാണ് രഞ്ജിത്തെന്ന് പ്രിയ രാമൻ മറ്റൊരു വീഡിയോയിൽ പറയുന്നുണ്ട്. എന്തായാലും താരങ്ങളെ പോലെ ആരാധകരും ഈ സന്തോഷം ആഷോഷിക്കുകയാണ്.

1999ൽ പുറത്തിറങ്ങിയ നേസം പുതുസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് രഞ്ജിത്തും പ്രിയയും പ്രണയത്തിലാവുന്നതും വിവാഹം ചെയ്യുന്നതും. എന്നാൽ 2014 ൽ ഇരുവരും വിവാഹമോചിതരാവുകയും രണ്ട് ആൺമക്കളുടെ സംരക്ഷണം പ്രിയ ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് രഞ്ജിത്ത് നടി രാഗസുധയെ വിവാഹം ചെയ്തുവെങ്കിലും ഒരു വർഷത്തിനുള്ളിൽ ഇവർ വിവാഹമോചനം നേടി.

LEAVE A REPLY

Please enter your comment!
Please enter your name here