വാഷിംഗ്ടണ്‍: കൊറോണ വൈറസ് മഹാമാരി ഇന്ത്യയെ തകര്‍ത്തുകളഞ്ഞുവെന്ന് യുഎസ് മുന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ്. ഇന്ത്യയില്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ. ഇന്ത്യ ഇപ്പോള്‍ തകര്‍ന്നടിഞ്ഞിരിക്കുന്നു. ലോകമെമ്പാടും കൊറോണ പരത്താന്‍ കാരണക്കാരായ ചൈന അമേരിക്കയ്ക്ക് 10 ട്രില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
നഷ്ടപരിഹാരത്തിന്റെ കണക്കെടുത്താല്‍ ഇതിലും കൂടുതലായിരിക്കും. ആകസ്മികമാണെങ്കിലും അല്ലെങ്കിലും കൊറോണ വിവിധ രാജ്യങ്ങളെ തകര്‍ത്തുകളഞ്ഞു. ആകസ്മിക മാകട്ടെയെന്ന് പ്രതീക്ഷിക്കുന്നു. ആകസ്മികമാണെങ്കില്‍ കൂടി നിങ്ങള്‍ എല്ലാ രാജ്യങ്ങളിലേക്കും നോക്കൂ. നമ്മുടെ രാജ്യത്തെയും ബാധിച്ചു. മറ്റു രാജ്യങ്ങളെ അതിനേക്കാളേറെ ബാധിച്ചു -ട്രംപ് പറഞ്ഞു.
ഫലത്തില്‍ എല്ലാ രജ്യങ്ങളും നശിപ്പിക്കപ്പെട്ടു. ഇതില്‍നിന്ന് തിരിച്ചുവരാന്‍ എല്ലാ രാജ്യങ്ങളെയും ചൈന തീര്‍ച്ചയായും സഹായിക്കണം. കൊറോണ പ്രതിസന്ധിക്ക് ശേഷം ചൈനയുടെയും ഞങ്ങളുടെയും സമ്പദ്ഘടന ഏറ്റവും വേഗത്തില്‍ തിരിച്ചുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
2019 ഡിസംബറില്‍ ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയത്. നേരത്തേ തന്നെ വുഹാനിലെ വൈറോളജി ലാബില്‍ നിര്‍മിച്ചതാണ് കൊറോണ വൈറസെന്ന ആരോപണം ട്രംപ് ഉയര്‍ത്തിയിരുന്നു.