Home Local News ടോള്‍ ബൂത്തുകളിലേക്ക് യുവജന സംഘടനകള്‍ ഇരച്ചു കയറി; കൊല്ലം ബൈപ്പാസ് ടോള്‍ പിരിവ് തടസപ്പെട്ടു

ടോള്‍ ബൂത്തുകളിലേക്ക് യുവജന സംഘടനകള്‍ ഇരച്ചു കയറി; കൊല്ലം ബൈപ്പാസ് ടോള്‍ പിരിവ് തടസപ്പെട്ടു

0

കൊല്ലം: ബൈപ്പാസ് ടോള്‍ ബൂത്തില്‍ ഇടത് യുവജന സംഘടനകളുടെ പ്രതിഷേധം. ടോള്‍ പിരിവ് ആരംഭിക്കാനുള്ള കരാറുകാരുടെ ശ്രമത്തിന് എതിരെയാണ് എഐവൈഎഫ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. ഇതോടെടോള്‍ പിരിവ് തടസപ്പെട്ടു

ഇന്ന് രാവിലെ എട്ടിന് ടോള്‍ പിരിവ് ആരംഭിക്കാനായിരുന്നു കരാറുകാരുടെ തീരുമാനം. എന്നാല്‍ ടോള്‍ ബൂത്തുകളിലേക്ക് യുവജന സംഘടനകള്‍ ഇരച്ചു കയറുകയായിരുന്നു. പൂജാ സാമഗ്രികള്‍ തള്ളിത്താഴെയിട്ട എഐവൈഎഫ് പ്രവര്‍ത്തകര്‍, ടോള്‍ ബൂത്ത് തല്ലിപ്പൊളിക്കാനുള്ള ശ്രമം നടത്തി.

ഇതെ തുടർന്ന് പൊലീസുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉന്തും തള്ളുമുണ്ടായി. ഇത് മൂന്നാമത്തെ തവണയാണ് ടോള്‍ ബൂത്ത് തുറക്കാനുള്ള ശ്രമം യുവജന സംഘടനകള്‍ തടയുന്ന്. ആറ് വരിപ്പാതയാക്കിയതിന് ശേഷം ടോള്‍ പിരിച്ചാല്‍ മതിയൈന്നാണ് സംഘടനകളുടെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here