ബിഎസ് സി നഴ്സിംഗ്, ബി എഡ്, ബിവോക് അവസാന വർഷ പരീക്ഷകൾ 21 മുതൽ

തിരുവനന്തപുരം: ബിഎസ് സി നഴ്സിംഗ്, ബിഎഡ്, ബി വോക് അവസാന വർഷ പരീക്ഷകൾ 21 മുതൽ നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ‌ഡോ ആർ ബിന്ദു അറിയിച്ചു. സർവകലാശാലകൾ നിശ്ചയിച്ചിട്ടുള്ല തീയതികളിലാവും പരീക്ഷ. കൊറോണ പ്രോട്ടോക്കോൾ പാലിക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കും.

​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​ ​അ​വ​സാ​ന​ ​സെ​മ​സ്​​റ്റ​ർ​ ​പ​രീ​ക്ഷ​ക​ൾ​ ​ഈ​ ​മാ​സം​ 28​ ​മു​ത​ൽ​ ​ആ​രം​ഭി​ക്കാ​ൻ​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി ​ ​ആ​ർ.​ബി​ന്ദു​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​മാ​രു​മാ​യി​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​യി​ൽ​ ​തീ​രു​മാ​ന​മാ​യി.​ ​ജൂ​ൺ​ 15​ ​മു​ത​ൽ​ ​ന​ട​ത്താ​നാ​യി​രു​ന്നു​ ​ആ​ദ്യം​ ​തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും​ ​ലോ​ക്ക്ഡൗ​ണി​നെ​ ​തു​ട​ർ​ന്ന് ​മാ​​​റ്റു​ക​യാ​യി​രു​ന്നു.

ഒ​രോ​ ​പ​രീ​ക്ഷ​യ്ക്കു​മി​ട​യി​ലെ​ ​ഇ​ട​വേ​ള​ക​ൾ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് ​തീ​രു​മാ​നി​ക്കാം.​ ​കൊ​റോണ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​പ​രീ​ക്ഷാ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും​ ​നി​ർ​ദ്ദേ​ശി​ച്ചു. പ​രീ​ക്ഷാ​ ​കേ​ന്ദ്ര​ത്തി​ലേ​ക്ക് ​ഒ​രു​ ​പ്ര​വേ​ശ​ന​ ​ക​വാ​ടം​ ​മാ​ത്രം.​ ​പ​രീ​ക്ഷാ​ർ​ത്ഥി​ക​ൾ,​ ​സ്ക്രൈ​ബു​ക​ൾ,​ ​പ​രീ​ക്ഷാ​ ​സ്‌​ക്വാ​ഡ് ​അം​ഗ​ങ്ങ​ൾ,​ ​ബ​ന്ധ​പ്പെ​ട്ട​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​എ​ന്നി​വ​ർ​ക്ക് ​മാ​ത്രം​ ​പ്ര​വേ​ശ​നം.

പ​രീ​ക്ഷ​ ​സു​ഗ​മ​മാ​യി​ ​ന​ട​ത്താ​ൻ​ ​സ്ഥാ​പ​ന​ ​മേ​ധാ​വി,​ ​വി​ദ്യാ​ർ​ത്ഥി,​ ​അ​ദ്ധ്യാ​പ​ക,​ ​അ​ന​ദ്ധ്യാ​പ​ക​ ​ര​ക്ഷാ​ക​ർ​തൃ​സ​മി​തി​ ​പ്ര​തി​നി​ധി​ക​ൾ,​ ​ആ​രോ​ഗ്യ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ,​ ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​ ​വ​കു​പ്പ് ​പ്ര​തി​നി​ധി​ക​ൾ​ ​എ​ന്നി​വ​രെ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​ക​മ്മി​​​റ്റി​ ​രൂ​പീ​ക​രി​ക്ക​ണം.