തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമായി ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് നിർത്തിവച്ച മുപ്പത് ട്രെയിൻ സർവ്വീസുകൾ നാളെ മുതൽ ഓടിതുടങ്ങും. കേരളത്തിനകത്ത് സർവ്വീസ് നടത്തുന്ന എക്സ്പ്രസ്/ഇൻ്റർസിറ്റി/ജനശതാബ്ദി തീവണ്ടികളും അന്യസംസ്ഥാനങ്ങളിലേക്കുള്ള ചില സർവ്വീസുകളും പുനസ്ഥാപിച്ചിട്ടുണ്ട്.
കൊറോണ സ്പെഷ്യൽ ട്രെയിനുകളായി പുതിയ നമ്പറിലാണ് എല്ലാ വണ്ടികളും ഓടുന്നത്. നിലവിൽ ഭൂരിപക്ഷം ട്രെയിനുകളും നാളെയും മറ്റന്നാളുമായി സർവ്വീസ് തുടങ്ങുമെങ്കിലും കൊച്ചുവേളി – ലോകമാന്യതിലക് ജൂൺ 27 വരെ ഓടില്ലെന്ന് റെയിൽവേ അറിയിച്ചു.
പുനലൂർ – മധുര, ചെന്നൈ എഗ്മോർ – കൊല്ലം, എറണാകുളം – ബാനസവാടി, ആലപ്പുഴ – ചെന്നൈ സെൻട്രൽ, ചെന്നൈ – തിരുവനന്തപുരം, കൊച്ചുവേളി – മംഗലാപുരം, തിരുവനന്തപുരം – മധുര ട്രെയിനുകളും സർവ്വീസ് പുനരാരംഭിക്കുന്നത് വൈകും.
- 02075 കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി
- 02076 തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി
- 06305 എറണാകുളം – കണ്ണൂർ ഇൻ്റർസിറ്റി
- 06306 കണ്ണൂർ – എറണാകുളം ഇൻ്റർസിറ്റി
- 06301 ഷൊർണ്ണൂർ – തിരുവനന്തപുരം വേണാട്
- 06302 തിരുവനന്തപുരം – ഷൊർണ്ണൂർ വേണാട്
- 06303 എറണാകുളം – തിരുവനന്തപുരം വഞ്ചിനാട്
- 06304 തിരുവനന്തപുരം – എറണാകുളം വഞ്ചിനാട്
- 06307 ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ്
- 06308 കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ്
- 06327 പുനലൂർ – ഗുരുവായൂർ
- 06328 ഗുരുവായൂർ – പുനലൂർ
- 06341 ഗുരുവായൂർ – തിരുവനന്തപുരം ഇൻ്റർസിറ്റി
- 06342 തിരുവനന്തപുരം – ഗുരുവായൂർ ഇൻ്റർസിറ്റി
- 02082 തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി
- 02081 കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി
- 06316 കൊച്ചുവേളി – മൈസൂർ ഡെയ്ലി
- 06315 മൈസൂർ – കൊച്ചുവേളി ഡെയ്ലി
- 06347 തിരുവനന്തപുരം സെൻട്രൽ – മംഗളൂർ ജംഗ്ഷൻ
- 06348 മംഗളൂർ ജംഗ്ഷൻ – തിരുവനന്തപുരം സെൻട്രൽ
- 06791 തിരുനൽവേലി – പാലക്കാട് പാലരുവി എക്സ്പ്രസ്
- 06792 പാലക്കാട് – തിരുനൽവേലി പാലരുവി എക്സ്പ്രസ്
- 06321 നാഗർകോവിൽ – കോയമ്പത്തൂർ
- 06322 കോയമ്പത്തൂർ – നാഗർകോവിൽ
- 02627 തിരുച്ചിറപ്പള്ളി – തിരുവനന്തപുരം
- 02628 തിരുവനന്തപുരം – തിരുച്ചിറപ്പള്ളി ( ജൂൺ 17 മുതൽ )
- 06188 എറണാകുളം ജംഗ്ഷൻ – കാരെയ്ക്കൽ ടീ ഗാർഡൻ
- 06187 കാരയ്ക്കൽ – എറണാകുളം ജംഗ്ഷൻ (ജൂൺ 17 മുതൽ)
- 02678 എറണാകുളം ജംഗ്ഷൻ – കെഎസ്ആർ ബെംഗളൂരു ജംഗ്ഷൻ ഇൻ്റർ സിറ്റി
- 02677 കെഎസ്ആർ ബെംഗളൂരു ജംഗ്ഷൻ – എറണാകുളം ജംഗ്ഷൻ ഇൻ്റർ സിറ്റി (ജൂൺ 17 മുതൽ)