Home National ബേക്കറിയില്‍ നിന്ന് കഞ്ചാവ് കേക്കുകള്‍ പിടിച്ചെടുത്തു; ഇന്ത്യയിലെ ആദ്യ സംഭവം; മൂന്നു പേർ അറസ്റ്റിൽ

ബേക്കറിയില്‍ നിന്ന് കഞ്ചാവ് കേക്കുകള്‍ പിടിച്ചെടുത്തു; ഇന്ത്യയിലെ ആദ്യ സംഭവം; മൂന്നു പേർ അറസ്റ്റിൽ

0

മുംബൈ: ബേക്കറിയിൽ നിന്ന് കഞ്ചാവ് കേക്കുകൾ പിടിച്ചെടുത്തു. മലാഡിലെ ബേക്കറിയിലാണ് സംഭവം. ബേക്കറി ജീവനക്കാരിൽ ഒരാളെ 125 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി ) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലും അന്വേഷണത്തിലുമാണ് ബേക്കറിയിലെ പ്രധാന വിഭവമായ കഞ്ചാവ് ബ്രൗണി കേക്കുകളിലേക്ക് എത്തിച്ചത്.

രാജ്യത്ത് ഇത് ആദ്യത്തെ സംഭവമെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞു. എന്‍സിബിയുടെ സോണല്‍ യൂണിറ്റിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മലാഡിലെ ബേക്കറിയില്‍ ശനിയാഴ്ച രാത്രി റെയ്ഡ് നടത്തിയത്.

സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയിലായി. കസ്റ്റഡിയില്‍ എടുത്തവരെ ചോദ്യം ചെയ്ത് വരികയാണ്. റെയ്ഡില്‍ 830 ഗ്രാം ഭാരമുള്ള 10 കഞ്ചാവ് അധിഷ്ഠിത ബ്രൗണി കേക്കുകളും 35 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here