Home State ലക്ഷദ്വീപിലേക്കുള‌ള ചരക്ക് നീക്കം പൂര്‍ണമായും മം​ഗലാപുരം തുറമുഖം വഴി; ഉദ്യോഗസ്ഥരെയും നിയമിച്ചു

ലക്ഷദ്വീപിലേക്കുള‌ള ചരക്ക് നീക്കം പൂര്‍ണമായും മം​ഗലാപുരം തുറമുഖം വഴി; ഉദ്യോഗസ്ഥരെയും നിയമിച്ചു

0

ബേപ്പൂര്‍: ലക്ഷദ്വീപിലേക്കുള‌ള ചരക്ക് നീക്കം പൂര്‍ണമായും മം​ഗലാപുരം തുറമുഖത്തു കൂടിയാക്കാന്‍ തീരുമാനിച്ച്‌ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന്‍. മംഗലാപുരം തുറമുഖത്ത് നിന്നുള‌ള സേവനം വര്‍ധിപ്പിക്കാന്‍ ആറ് നോഡല്‍ ഓഫീസര്‍മാരെ അഡ്മിനിസ്ട്രേഷന്‍ നിയോ​ഗിച്ചു.

ബേപ്പൂരില്‍ നിന്നു‌ളള ഉന്നത ഉദ്യോഗസ്ഥനടക്കം ആറു പേരെ മംഗലാപുരം തുറമുഖത്തേക്ക് മാറ്റി നിയമിച്ചു. ബേപ്പൂര്‍ അസി. ഡയറക്‌ടര്‍ സീദിക്കോയ അടക്കം ഉള‌ളവര്‍ക്കാണ് മംഗലാപുരം ചുമതല.

അതേസമയം ലക്ഷദ്വീപ് നിവാസികള്‍ക്ക് വേണ്ട സഹായമെല്ലാം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവ‌ര്‍കോവില്‍ അറിയിച്ചു. ബേപ്പൂര്‍ തുറമുഖത്തെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും.

ദ്വീപിലെ എല്ലാ ദ്വീപുകളിലേക്കും യാത്രാകപ്പല്‍ സര്‍വീസ് തുടങ്ങുന്നത് പരിഗണനയിലാണെന്നും ലക്ഷദ്വീപിലേക്കുള‌ള ചരക്ക്നീക്കം ബേപ്പൂ‌ര്‍ തുറമുഖം വഴിയാക്കാന്‍ വേണ്ട സൗകര്യം ചെയ്യുമെന്നും മുന്‍പ് മന്ത്രി പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here