Home Finance വേഗത്തിൽ പാഞ്ഞ് ഇന്ധനവില; പെട്രോള്‍ ലിറ്ററിന് 27 പൈസയും ഡീസലിന് 24 പൈസയും കൂടി

വേഗത്തിൽ പാഞ്ഞ് ഇന്ധനവില; പെട്രോള്‍ ലിറ്ററിന് 27 പൈസയും ഡീസലിന് 24 പൈസയും കൂടി

0

കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 27 പൈസയും ഡീസല്‍ 24 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96 രൂപ 34 പൈസയായി. ഡീസലിന് 91 രൂപ 77 പൈസയാണ് പുതുക്കിയ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 98 രൂപ 10 പൈസയായി. ഡീസലിന് 93 രൂപ 42 പൈസയാണ് ഇന്നത്തെ നിരക്ക്.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ഈ ഇന്ധനവില വർദ്ധനവ് സാദ്ധാരണക്കാരെ ദുരിതത്തിലാക്കുകയാണ്. 39 ദിവസത്തിനിടെ ഇരുപത്തിനാലാമത്തെ തവണയാണ് ഇന്ധനവില വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ ജൂണ്‍ മാസം കേരളത്തില്‍ പെട്രോള്‍ വില എഴുപത്തിയഞ്ച് രൂപയ്‌ക്ക് അകത്തായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here