Home State കറുകുറ്റിയിൽ കോടികളുടെ എംഡിഎംഎ പിടികൂടിയ കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ

കറുകുറ്റിയിൽ കോടികളുടെ എംഡിഎംഎ പിടികൂടിയ കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ

0

അങ്കമാലി: കറുകുറ്റിയിൽ രണ്ട് കിലോഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ ഒരാെള കൂടി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പ് കോഴിപ്ര ഭാഗത്ത് മൈനാര്‍ കാരത്ത് വീട്ടില്‍ ഇബ്രൂ എന്നു വിളിക്കുന്ന ഇബ്രാഹിംകുട്ടി (31) യെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇപ്പോള്‍ കാക്കനാടുളള ഒരു ഫ്‌ലാറ്റിലാണ് താമസം.

നേരത്തെ പിടികൂടിയ ആബിദ്, ശിവപ്രസാദ് എന്നിവരുടെ കൂട്ടാളിയാണ് ഇയാള്‍. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം ആലുവയില്‍ നിന്നുമാണ് ഇയാെള പിടികൂടിയത്.

രാജ്യാന്തര മാര്‍ക്കറ്റില്‍കോടികളുടെ വിലവരുന്ന മയക്കുമരുന്ന് ചെന്നൈയില്‍ നിന്ന് കേരളത്തിേലക്ക് പിക്ക് അപ്
വാനില്‍ കൊണ്ടുവരുന്ന വഴി കഴിഞ്ഞ ശനിയാഴ്ചയാണ് പിടികൂടിയത്. പ്രതിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാെണന്നും കൂടുതല്‍ പേര്‍ ഉടന്‍ പിടിയിലാകുമന്നും എസ്പി
കാര്‍ത്തിക്ക് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here