Home National കൊറോണ​ മാനദണ്ഡങ്ങൾ ലംഘിച്ച്‌​ കർണാടകയിൽ ബിജെപി മ​ന്ത്രിയുടെ ജന്മദിനാഘോഷം

കൊറോണ​ മാനദണ്ഡങ്ങൾ ലംഘിച്ച്‌​ കർണാടകയിൽ ബിജെപി മ​ന്ത്രിയുടെ ജന്മദിനാഘോഷം

0

ബംഗളുരു: കൊറോണ​ മാനദണ്ഡങ്ങൾ ലംഘിച്ച്‌​ കർണാടകയിൽ ബിജെപി മ​ന്ത്രിയുടെ ജന്മദിനാഘോഷം. മുതിർന്ന മന്ത്രിയായ കെഎസ് ഈശ്വരപ്പയാണ്​ സംസ്ഥാനത്ത്​ ലോക്​ഡൗൺ ഉൾപ്പടെയുള്ള കൊറോണ​ നിയന്ത്രണങ്ങൾ നിലനിൽക്കെ ബന്ധുക്കൾക്കും സുഹൃത്തുക്കൾ​ക്കുമൊപ്പം ജന്മദിനമാഘോഷിച്ചത്​.

കഴിഞ്ഞ ദിവസം കൊറോണ​ കെയർ സെൻററായി നിശ്ചയിച്ച ശിവമോഗയിലെ ശുഭമംഗല സമുദായ ഭവനത്തി​ന്റെ കോമ്പൗണ്ടിലുള്ള ഗണപതി ക്ഷേത്രത്തിലാണ്​ വിലക്കുകൾ ലംഘിച്ച്‌​ 73-ാം ജന്മദിനമാഘോഷിക്കാൻ മന്ത്രിയും പേരക്കുട്ടികളുമടങ്ങുന്ന കുടുംബമെത്തിയത്​.

14 പേരാണ്​ ക്ഷേത്രത്തിലെത്തിയത്​. കൊറോണ​ കെയർ സെൻററായ പ്രധാനകെട്ടിടത്തിൽ നിരവധി കൊറോണ​ രോഗികൾ ചികിത്സയിൽ കഴിയുന്നതിനിടിയിൽ​ രാവിലെ 8.15 ഓടെയാണ് ഈശ്വരപ്പയും കുടുംബവും ക്ഷേത്രത്തിലെത്തിയത്​. 30 മിനിറ്റോളം അദ്ദേഹം ക്ഷേത്രത്തിൽ തങ്ങിയതായും ദൃക്​സാക്ഷികൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

അതെ സമയം സംഭവത്തെ കുറിച്ച്‌​ തങ്ങൾക്ക്​ ഒന്നും അറിയില്ലെന്ന്​ ജില്ലാ ഭരണകൂടം വ്യക്​തമാക്കി. 14 വരെ സംസ്ഥാനത്ത്​ ലോക്​ഡൗൺ നീട്ടിയിരിക്കെയാണ്​ മന്ത്രിയുടെ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here