Home Entertainment ആവശ്യക്കാർക്ക് സൗജന്യ ഓക്‌സിജൻ ; തമിഴ്‌നാട്ടിൽ ഓക്‌സിജൻ സെന്റർ തുറന്ന് സോനു സൂദ്

ആവശ്യക്കാർക്ക് സൗജന്യ ഓക്‌സിജൻ ; തമിഴ്‌നാട്ടിൽ ഓക്‌സിജൻ സെന്റർ തുറന്ന് സോനു സൂദ്

0

കോയമ്പത്തൂർ : രാജ്യം കൊറോണ​ രണ്ടാം തരംഗത്തോട്​ ​പൊരുതുമ്പോൾ വീണ്ടും സഹായവുമായി നടൻ സോനു സൂദ് രംഗത്ത്. സോനു സൂദിന്റെ ചാരിറ്റി സ്ഥാപനമായ സ്വാഗ് ഇആർടി കോയമ്പത്തൂരിൽ ഓക്‌സിജൻ സെന്ററുകൾ ആരംഭിച്ചു. കൊറോണ തരംഗം രാജ്യത്ത് ആരംഭിച്ചത് മുതൽ സഹായത്തിനായി മുൻ പന്തിയിൽ ഉണ്ടായിരുന്ന ആളാണ് സോനു സൂദ്. അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തിയെയും അഭിനന്ദിച്ചുകൊണ്ട് സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ രം​ഗത്തെത്തിയിരുന്നു.

ആവശ്യക്കാർക്ക് സൗജന്യമായി സെന്ററിൽ നിന്നും ഓക്‌സിജൻ ലഭ്യമാകും. ഓക്‌സിജൻ ആവശ്യമായി വരുന്നവർ തമിഴ്‌നാട് ഹെൽപ്പ്‌ലൈൻ നമ്പറായ 706999996ലേക്ക് വിളിച്ചാൽ മതി. തുടർന്ന് റാപ്പിഡ് ഓക്‌സിജൻ സെന്ററിലെ ഉദ്യോഗസ്ഥർ ഓക്‌സിജന്റെ ലഭ്യതയും രോഗിയുടെ ആരോഗ്യ നിലയും പരിശോധിച്ച ശേഷം ഓക്‌സിജൻ എത്തിക്കുന്നതായിരിക്കും എന്നാണ് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്.

ഓക്‌സിജൻ വേണ്ടവർക്ക് സ്വാഗ് ഇആർടി സെന്ററിൽ നിന്ന് ഓക്‌സിജൻ സിലിന്ററുകൾ കൊണ്ടു പോകാം. ആവശ്യം കഴിഞ്ഞാൽ കാലിയായ സിലിന്റർ തിരിച്ച്‌ ഏൽപ്പിക്കുകയും വേണം. ഞാറാഴ്ചയാണ് സെന്റർ പ്രവർത്തനം തുടങ്ങിയത്.

കൊറോണ​ വ്യാപനം ആരംഭിച്ച കാലം മുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു സോനു സൂദ്​. കഴിഞ്ഞ ​വർഷം ലോക്​ഡൗൺ കാലത്ത്​ അതിഥി തൊഴിലാളികൾക്ക്​ സംരക്ഷണമൊരുക്കിയും മറ്റും വാർത്തകളിൽ നിറഞ്ഞിരുന്നു താരം.

LEAVE A REPLY

Please enter your comment!
Please enter your name here