ദൈനംദിന പ്രതിഭാസമായി ഇ​ന്ധ​ന​വി​ല വർധന തുടരുന്നു; കേരളം സെഞ്ചുറിക്ക് അടുത്തെത്തി

കൊ​ച്ചി: ഇന്ധന വില വർധന ദൈനംദിന പ്രതിഭാസമായി തുടരുകയാണ്. ഇന്നും വില വർധിപ്പിച്ചു. ഇപ്പോഴത്തെ നിലയിൽ തുടർന്നാൽ കേരളവും ഉടൻ സെഞ്ചുറി അടിക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നികുതി ഇളവിന് തയ്യാറാകാത്തത്തോടെ സ്ഥിതി സങ്കീർണമാകുകയാണ്.

ചെറിയ തുകയായുള്ള വർധന തന്നെ ഉപഭോക്താക്കളെ വിദഗ്ധമായി കബളിപ്പിക്കാനാണ്. കേരളത്തിൽ പെ​ട്രോ​ളി​നും ഡീ​സ​ലി​നും 28 പൈ​സ വീ​ത​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. തിരുവനന്തപുരം ജി​ല്ല​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 97.29 രൂ​പ​യും ഡീ​സ​ലി​ന് 92.62 രൂ​പ​യു​മാ​യി. കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 95.41 രൂ​പ​യും ഡീ​സ​ലി​ന് 90.85 രൂ​പ​യു​മാ​ണ് വി​ല.

കൊറോണയും ലോ​ക്ഡൗ​ണു​ക​ളും ജ​ന​ങ്ങ​ള്‍​ക്കു സൃ​ഷ്ടി​ച്ച കൊ​ടി​യ ദു​രി​ത​ങ്ങ​ള്‍​ക്കും വ​രു​മാ​ന, തൊ​ഴി​ല്‍ ന​ഷ്ട​ങ്ങ​ള്‍​ക്കു​മി​ടെ ഈ ​വ​ര്‍​ഷം മാ​ത്രം 44 ത​വ​ണ ഇ​ന്ധ​ന വി​ല കൂ​ട്ടി. ലോകത്തിൽ ഏറ്റവുമധികം ഇന്ധനവിലയുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.