Home State കൊടകര കുഴൽ പണ കേസ്; കെ സുരേന്ദ്രൻ്റെ മകൻ്റെ മൊഴിയെടുക്കും

കൊടകര കുഴൽ പണ കേസ്; കെ സുരേന്ദ്രൻ്റെ മകൻ്റെ മൊഴിയെടുക്കും

0

തൃശ്ശൂർ: കൊടകര കുഴൽ പണ കേസ് കുരുക്കാകുന്നതിനിടെ അന്വേഷണസംഘം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ മകൻ്റെ മൊഴിയെടുക്കും. കേസിലെ മുഖ്യപ്രതി ധർമ്മരാജനും സുരേന്ദ്രൻ്റെ മകനും പല വട്ടം ഫോണിൽ ബന്ധപ്പെട്ടു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.ധർമ്മരാജനും സുരേന്ദ്രൻ്റെ മകനും കോന്നിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇതോടെ അന്വേഷണം സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനിലേക്കും നീളുകയാണ്.

ധർമ്മരാജനെ അറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ ഡ്രൈവറും സെക്രട്ടറിയും അന്വേഷണസംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. ഇന്നലെ തൃശ്ശൂരിൽ വിളിച്ചു വരുത്തി പൊലീസ് ശേഖരിച്ച മൊഴിയിലാണ് ധർമ്മരാജനെ തങ്ങൾക്ക് പരിചയമുണ്ടെന്ന് കെ.സുരേന്ദ്രൻ്റെ ഡ്രൈവറും സെക്രട്ടറിയും പറഞ്ഞത്.

ധർമരാജനെ അറിയാമെന്നും ചില പ്രചാരണ സാമഗ്രികൾ ധർമ്മജനെ ഏൽപിച്ചിരുന്നുവെന്നും പലവട്ടം ഇയാളെ ഫോണിൽ വിളിച്ചിരുന്നുവെന്നുമാണ് സെക്രട്ടറിയും ഡ്രൈവറും പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കെ സുരേന്ദ്രനും ധർമ്മരാജനെ പരിചയമുണ്ടെന്നാണ് മൊഴിയിൽ പറയുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് ഇവർ നേരിട്ട് കണ്ടിരുന്നോ എന്നറിയില്ലെന്നും ഡ്രൈവറും സെക്രട്ടറിയും പറയുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇരുവരേയും പൊലീസ് ഇന്നലെ വിട്ടയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here