Home Entertainment ആശുപത്രിയിലേക്ക്‌ പോകും വഴി യുവതി വാഹനത്തില്‍ പ്രസവിച്ചു ; അമ്മയും കുഞ്ഞും സുരക്ഷിതർ

ആശുപത്രിയിലേക്ക്‌ പോകും വഴി യുവതി വാഹനത്തില്‍ പ്രസവിച്ചു ; അമ്മയും കുഞ്ഞും സുരക്ഷിതർ

0

വണ്ടിപ്പെരിയാര്‍: ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്ന വഴി യുവതി വാഹനത്തില്‍ പ്രസവിച്ചു. ആരോഗ്യ വകുപ്പിന്റെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്ന്‌ അമ്മയും കുഞ്ഞും സുരക്ഷിതരാണ്.

വണ്ടിപ്പെരിയാര്‍ പഞ്ചായത്ത്‌ നാലാം വാര്‍ഡ്‌ വാളാര്‍ഡി എസ്‌റ്റേറ്റ്‌ ലയത്തില്‍ കണ്ണന്‍-വത്സല ദമ്പതികളുടെ മകള്‍ക്ക്‌ വ്യാഴാഴ്‌ച രാത്രി ഒന്‍പതോടെയാണ്‌ പ്രസവവേദന അനുഭവപ്പെട്ടത്‌. തുടര്‍ന്ന്‌ വാര്‍ഡ്‌ മെമ്പറും ബന്ധുക്കളും ടാക്‌സിയില്‍ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുംവഴി ചോറ്റുപാറയ്‌ക്കും അറുപത്താറാം മൈലിനും ഇടയില്‍വച്ച്‌ യുവതി പെണ്‍കുഞ്ഞിന്‌ ജന്മം നല്‍കുകയായിരുന്നു.

വാര്‍ഡ്‌ മെമ്പര്‍ കെ മാരിയപ്പന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോണ്‍ബോസ്‌കോയേ ഫോണിലൂടെ വിവരങ്ങള്‍ അറിയിക്കുകയും ഡോക്‌ടറുടെ നിര്‍ദേശപ്രകാരം കുമളി പ്രാഥമിക ആശുപത്രിയിലെത്തിച്ച്‌ പൊക്കിള്‍കൊടി മുറിച്ചുമാറ്റി കുട്ടിയെ പുറത്തെടുക്കുകയും ചെയ്‌തു. പിന്നീട്‌ വിദഗ്‌ധ ചികിത്സയ്‌ക്ക്‌ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here