Home State കൊടകര കുഴല്‍പ്പണക്കേസ്; ഇ ഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊടകര കുഴല്‍പ്പണക്കേസ്; ഇ ഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0

കൊച്ചി: കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസില്‍ തങ്ങളുടെ നിലപാട് എന്‍ഫോഴ്‌സ്‌മെന്റ്് ഡറക്ടറേറ്റ് കോടതിയെ അറിയിക്കും.

ലോക് താന്ത്രിക് യുവ ജനതാദള്‍ നേതാവ് സലിം മടവൂരാണ് കേസില്‍ ഇ ഡി അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. തെരഞ്ഞെടുപ്പിനായി കൊണ്ടുവന്ന കള്ളപ്പണമാണ് കവര്‍ച്ച ചെയ്തതെന്ന് വ്യക്തമായിട്ടും എന്‍ഫോഴ്‌സ്‌മെന്റ് നടപടിയെടുത്തില്ലെന്ന് കാണിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
പണത്തിന്റെ സ്രോതസ് കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം അന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഏജന്‍സിക്ക് പരാതി നല്‍കി ഒരു മാസം കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here