Home Politics പുതിയ കെപിസിസി പ്രസിഡൻ്റ് പ്രഖ്യാപനം ഉടൻ; കെ സുധാകരന് മുൻതൂക്കം; കൊടിക്കുന്നിൽ സുരേഷിനെ ‘കെട്ടി ഇറക്കാൻ ‘ നീക്കം

പുതിയ കെപിസിസി പ്രസിഡൻ്റ് പ്രഖ്യാപനം ഉടൻ; കെ സുധാകരന് മുൻതൂക്കം; കൊടിക്കുന്നിൽ സുരേഷിനെ ‘കെട്ടി ഇറക്കാൻ ‘ നീക്കം

0

തിരുവനന്തപുരം: കെപിസിസി പ്രസിഡൻ്റ് സ്ഥാനം മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വയം ഒഴിഞ്ഞ സാഹചര്യത്തില്‍ പുതിയ പ്രസിഡൻ്റ് പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സൂചന. എന്നാല്‍ ആരാകണം പുതിയ പ്രസിഡൻ്റ് എന്നതിനെക്കുറിച്ച്‌ ഹൈക്കമാന്‍ഡ് കേരള നേതാക്കളുമായി കാര്യമായ കൂടിയാലോചനകള്‍ ഒന്നും നടത്തിയിട്ടില്ല. നേതാക്കളില്‍ കെ സുധാകരനാണ് മുന്‍‌തൂക്കമുളളത്.

പ്രവര്‍ത്തകരുടെ പിന്തുണ സുധാകരനാണെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. ആരാകണം കെപിസിസി പ്രസിഡന്റ് എന്നതില്‍ ഹൈക്കമാന്‍ഡിനു മുന്നില്‍ കൂടുതല്‍ പേര്‍ ഉന്നയിച്ചത് കെ സുധാകരന്റെ പേരായിരുന്നു. എന്നാല്‍ ഒരു വിഭാഗം സുധാകരനെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്.അദ്ദേഹത്തിന്റെ ശൈലി ഭാവിയില്‍ പാര്‍ട്ടിക്ക് വിനയാകുമെന്നാണ് ചില നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചത്.

സുധാകരനെ എതിര്‍ക്കുന്ന ഇമെയിലുകളില്‍ അടൂര്‍ പ്രകാശിന്‍റെയും കെ ബാബുവിന്‍റെയും പേരുകളാണ് നിര്‍ദ്ദേശിക്കുന്നത്. എന്നാൽ കോൺഗ്രസുകാർക്കിടയിൽ തീരെ അഭിപ്രായമില്ലാത്ത കെപിസിസി ആക്ടിംഗ് പ്രസിഡൻ്റായ കൊടിക്കുന്നിൽ സുരേഷിനെ കെട്ടി ഇറക്കാൻ ഒരു വിഭാഗം ശക്തമായി രംഗത്തുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here