Home Nature സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ കാറ്റിനും ഇടിമിന്നലോട് കൂടിയ കനത്തമഴയ്ക്കും സാധ്യത

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ കാറ്റിനും ഇടിമിന്നലോട് കൂടിയ കനത്തമഴയ്ക്കും സാധ്യത

0

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, ത്യശ്ശൂര്‍, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളില്‍ കനത്ത മഴയ്ക്കും ഒറ്റപ്പെട്ട സ്‌ഥലങ്ങളില്‍ മണിക്കൂറില്‍ 40 കി.മീ. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എന്നാൽ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നേരത്തെ തന്നെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവും ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്. അതേസമയം ജൂണ്‍ നാല് വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേരളതീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജൂണ്‍ നാല് വരെ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here