കോ​പ്പ അ​മേ​രി​ക്ക ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ബ്ര​സീ​ൽ വേ​ദി​യാ​കും

ബ്യൂ​ണ​സ് ഐ​റി​സ്: കോ​പ്പ അ​മേ​രി​ക്ക ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന് കൊറോണ വ്യാ​പ​നം​ മൂ​ലം അ​ർ​ജ​ന്‍റീ​ന​യി​ൽ​നി​ന്ന് വേ​ദി​മാ​റ്റം. ബ്ര​സീ​ൽ വേ​ദി​യാ​കും. ജൂ​ണ്‍ 13 മു​ത​ൽ ജൂ​ലൈ പ​ത്ത് വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ. അ​ർ​ജ​ന്‍റീ​ന​യ്ക്ക് പ​ക​ര​മാ​ണ് ബ്ര​സീ​ൽ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ക്കേ​ണ്ടി​യി​രു​ന്ന കോ​പ്പ അ​മേ​രി​ക്ക കൊറോണ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​വ​ർ​ഷ​ത്തേ​ക്കു മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. അ​ർ​ജ​ന്‍റീ​ന​യും കൊ​ളം​ബി​യ​യും സം​യു​ക്ത​മാ​യാ​ണ് കോ​പ്പ അ​മേ​രി​ക്ക​യ്ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കേ​ണ്ടി​യി​രു​ന്ന​ത്. രാ​ഷ്‌​ട്രീ​യ പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൊ​ളം​ബി​യ നേ​ര​ത്തെ പി​ന്മാ​റി​യി​രു​ന്നു.

ലാ​റ്റി​ന​മേ​രി​ക്ക​ൻ ചാ​മ്പ്യ​ൻ​ഷി​പ്പാ​യ കോ​പ്പ അ​മേ​രി​ക്ക​യ്ക്ക് 2016ൽ ​യു​എ​സ്എ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചി​രു​ന്നു. ലാ​റ്റി​ന​മേ​രി​ക്ക​യ്ക്ക് പു​റ​ത്ത് ആ​ദ്യ​മാ​യി ചാ​മ്പ്യ​ൻ​ഷി​പ്പ് അ​ര​ങ്ങേ​റി​യ​ത് അ​ന്നാ​ണ്. 2016 ഫൈ​ന​ലി​ൽ അ​ർ​ജ​ന്‍റീ​ന​യെ കീ​ഴ​ട​ക്കി ചി​ലി ക​പ്പ് സ്വ​ന്ത​മാ​ക്കി. ബ്ര​സീ​ൽ ആ​ണു നി​ല​വി​ലെ ചാമ്പ്യൻമാർ.